ഈജിപ്റ്റ്: നൈല്‍ നദീ തീരത്തെ നഗരമായ മിന്യയിൽ നിന്നും ഈജിപ്തിലെ പുരാവസ്തു ഗവേഷക സംഘം 2,300 വര്‍ഷം പഴക്കമുള്ള മുപ്പതോളം മമ്മികളടങ്ങിയ ശവക്കല്ലറ കണ്ടെത്തി. പുരോഹിതന്മാരോ സമൂഹത്തില്‍ ബഹുമാനം അര്‍ഹിക്കുന്നവരോ ആണ് ഈ മമ്മികളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂക്ഷിച്ചിരിക്കുന്ന രീതി വിശകലനം ചെയ്‌ത് കണ്ടെത്തിയിരിക്കുന്നത്. നൂറുകണക്കിന് ഇബിസ് കൊക്കുകളുടെ മമ്മികളും പ്രദേശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.
പൗരാണിക ഈജിപ്ഷ്യന്‍ കാലത്തെയും ഗ്രോക്കോ റോമന്‍ കാലഘട്ടത്തിലേയും മമ്മികളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് പുരാവസ്തു വകുപ്പ് മന്ത്രി ഖലീല്‍ അല്‍ അനാനി പറഞ്ഞു. പ്രദേശത്തെ പുരാവസ്തു ഖനനം ആരംഭിച്ചിട്ടേ ഉള്ളൂ എന്നും വൈകാതെ കൂടുതല്‍ മമ്മികളടക്കമുള്ള അമൂല്യ വസ്തുക്കൾ ലഭിക്കുമെന്നും പുരാവസ്‌തുവകുപ്പ് അറിയിച്ചു.
Post Your Comments