Latest NewsNattuvarthaNews

അപ്രോച്ച് റോഡ് നിർമാണം നിലച്ചു, വടത്തിൽ തൂങ്ങി പ്രതിക്ഷേധം

ആലപ്പുഴ•എം.സി റോഡിൽ  ചെങ്ങന്നൂർ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിന്റെ പണികൾ തീർന്നിട്ട് മാസങ്ങളായി എന്നിട്ടും അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിച്ചില്ല. വർഷങ്ങളായി യാത്രക്കാർ അനുഭവിക്കുന്ന  ഈ യാത്ര ദുരിതം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് യുവമോർച്ച ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിൽ വടം ഉപയോഗിച്ച് കയറി പ്രതിക്ഷേധിച്ചത്.

താമസിച്ച് പണിത നിരവധി പാലങ്ങൾ യാത്രക്കാർക്ക് തുറന്ന് കൊടുത്തിട്ടും.. ഏറ്റവും അധികം യാത്രകൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇറപ്പുഴ കല്ലിശ്ശേരി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കത് ചില തൽപ്പരകക്ഷികളുടെ  വിഷയത്തിൽ പണം നൽകിയിട്ടും  പരിഹാരം കാണാൻ സാധിക്കാൻ സർക്കാരിനോ, എംഎൽഎ യ്ക്കോ സാധിക്കുന്നില്ല. അപ്രോച്ച് റോഡ് നിർമ്മാണം ഉടൻതന്നെ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരമായി ബിജെപി – യുവമോർച്ച രംഗത്ത് വരുമെന്ന്  പ്രതിഷേധയോഗം ഉത്ഘാടനം ചെയ്ത് കൊണ്ട് ബി ജെ പി ജില്ല സെക്രട്ടറി എം.വി ഗോപകുമാർ പറഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് രാജേഷ് ഗ്രാമം അധ്യക്ഷത വഹിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ, അജി ആർ നായർ, പ്രമോദ് കാരയ്ക്കാട്, ഡി.വിനോദ് കുമാർ, ശ്രീജേഷ് കളീക്കൽ,  അനീഷ് മുളക്കുഴ, ബൈജു കെ.ബാലൻ, പ്രമോദ് കോടിയാട്ടുകര, അനൂപ്, ലിജു, അജുബ്, ദീപു, രാഹുൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

പ്രമോദ് കാരയ്ക്കാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button