
ആലപ്പുഴ: അമ്പലപ്പുഴയില്‍ കെഎസ്‍യു നേതാക്കളെ എസ്‌എഫ്‌ഐ ആക്രമിച്ചെന്നാരോപിച്ച് ആലപ്പുഴ ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു.
അമ്പലപ്പുഴ ഗവ. കോളജില്‍ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ മുഴുവൻ സീറ്റിലും കെഎസ്‍യു വിജയിച്ചിരുന്നു. ഇതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കെഎസ്‍യു നടത്തിയ വിജയാഘോഷ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. അക്രമത്തില്‍ നാല് വിദ്യാർഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ബന്ദ് പ്രഖ്യാപനം.
read also: അഞ്ചുതിരിയിട്ട വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുന്ന ദീപാവലി
കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റ് ആര്യ കൃഷ്ണനേയും തൻസില്‍ നൗഷാദിനേയും ജില്ലാ സെക്രട്ടറി അർജുൻ ഗോപകുമാറിനേയും അമ്പലപ്പുഴ നിയോക മണ്ഡലം പ്രസിഡന്റ് ആദിത്യൻ സനു എന്നിവരെ എസ്‌എഫ്‌ഐ ആക്രമിച്ചെന്നാണ് കെഎസ്‍യു ആരോപണം.
Post Your Comments