Latest NewsKeralaNattuvarthaNews

നരേന്ദ്രമോദി നല്ല അയൽക്കാരൻ; ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല അയൽക്കാരനാണെന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. മാങ്ങാനം സെന്റ്. പീറ്റേഴ്‌സ് മാർത്തോമ്മാ ഇടവക സംഘടിപ്പിച്ച മാർ ക്രിസോസ്റ്റം ജന്മശതാബ്ദി അനുമോദന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയെ കാണാൻ ഡൽഹിക്ക് പോകുമ്പോൾ തനിയെ നടക്കാൻ കഴിയാത്തതിനാൽ സഹായിയെ ഒപ്പം കൂട്ടാൻ അനുവാദം ചോദിച്ചിരുന്നു. എന്നാൽ ചെന്ന് കയറിയ ഉടൻ എന്നെ കൈപിടിച്ച് നടത്തിയത് മോദിയാണ്. എന്റ വീട്ടിൽ അതിഥിയായെത്തിയ ആളെ നോക്കേണ്ടത് എന്റെ കടമയാണെന്നായിരുന്നു മോദി പറഞ്ഞത്.

അതാണ് കണ്ടുപഠിക്കേണ്ടത്. ഇത്തരത്തിൽ എല്ലാവരും ചി​ന്തിച്ചാൽ സമൂഹത്തെ സംരക്ഷിക്കുന്നവരായി ഓരോരുത്തരും മാറും. മരിക്കാതെ സ്വർഗത്തിൽ പോയവരെ അറിയാം. എന്നാൽ സ്വർഗത്തിൽ എങ്ങനെ പോകാമെന്ന് മനുഷ്യൻ മനുഷ്യനെ പഠിപ്പിക്കുന്ന സ്ഥലമാണ് ഭൂമി- അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക് ക്രിസോസ്റ്റം കേക്ക് മുറിച്ച് നൽകി. ഇടവകയുടെ സ്വർണക്കുരിശ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ മാർ ക്രിസോസ്റ്റത്തിന് കൈമാറി. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പാ, പൗലോസ് മാർ ഐറേനിയോസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡോ. മോനി മാത്യു തുടങ്ങിയവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button