കണ്ണൂർ: താൻ പുറത്ത് വിട്ടത് ശരിയായ വീഡിയോ ആണെന്ന നിലപാടിലുറച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതിന്റെ പേരില്‍ അറസ്റ്റ് വരിക്കാനോ ജയിലില്‍ പോകാനോ തനിക്ക് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് ശേഷം സിപിഐഎമ്മുകാരുടെ ആഹ്ലാദപ്രകടനമെന്ന് പറഞ്ഞ് കുമ്മനം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. വ്യാജവീഡിയോ പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് എസ്എഫ്‌ഐ നേതാവ് പരാതിനൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലവിളി നടത്തിയും ബിജുവിന്റെ കൊലയില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചുമുള്ള നിരവധി ഫേസ്ബുക്ക് പോസ്റ്റുകളുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും കൃത്യമായ അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷമാണ് വീഡിയോ ഷെയർ ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments