കുറച്ച് കാലം മുൻപാണ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് സാന്‍സുയി എത്തിയത്. ഇപ്പോള്‍ ഹൊറൈസണ്‍ 2 എന്ന മോഡൽ സാന്‍സുയി പുതുതായി അവതരിപ്പിച്ചു. ഒപ്പം പഴയ മോഡലിന്റെ പുതിയ സ്റ്റോക്കും സാന്‍സുയി ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ എത്തിച്ചിരിക്കുന്നു.
ഹൊറൈസണ്‍ 2 വിനു 2 ജിബി റാമും 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുമുണ്ട്. കൂടാതെ 1.25 GHz ക്വാഡ് കോര്‍ മീഡിയാടെക് പ്രോസസ്സറും ഫോണിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് നൂഗട്ടിലാണ് ഫോൺ പ്രവര്‍ത്തിക്കുന്നത്. 4,999 രൂപയ്ക്കാണ് സാന്‍സുയി ഹൊറൈസണ്‍ 2 വില്‍ക്കാനുദ്ദേശിക്കുന്നത്. ഉടന്‍ തന്നെ ഫോണ്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാകും.
എന്നാല്‍ കുറച്ചുനാള്‍ മുമ്പ് ഹൊറൈസണ്‍ 1 എന്ന പേരില്‍ 1 ജിബി റാമും 4.5 ഇഞ്ച് ഡിസ്‌പ്ലേയും മുന്‍ ക്യാമറയ്ക്കും പിന്‍ ക്യാമറയ്ക്കും ഫ്ളാഷും 4ജി സൗകര്യവുമുള്ള ഫോണ്‍ സാന്‍സുയി ഓണ്‍ലൈന്‍ സ്‌റ്റോറുകളിലെത്തിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഹൊറൈസണ്‍ 1 സ്‌റ്റോക്കിലെത്തിച്ചിരിക്കുകയാണിപ്പോള്‍ സാന്‍സുയി.
3,999 രൂപയ്ക്കാണ് ഹൊറൈസണ്‍ 1 വില്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. 5 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 3.2 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയുമുള്ള ഫോണ്‍ സെല്‍ഫി പ്രേമികള്‍ക്കുവേണ്ടി മുന്‍ ക്യാമറയ്ക്ക് ഫ്ളാഷും നല്‍കുന്നുണ്ട്. പാനിക് ബട്ടനാണ് ഫോണിലെ ഏറ്റവും മികച്ച ഫീച്ചര്‍. ലൊക്കേഷന്‍ ഷെയറിംഗ് ആണ് പാനിക് ബട്ടണ്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്ത് അപകടത്തില്‍പെട്ടാലും പാനിക് ബട്ടണിലൂടെ വീട്ടുകാരെയും സുഹൃത്തുക്കളെയും കൃത്യമായ വഴിയിലൂടെ ജിപിഎസ് ഉപയോഗിച്ച് ഫോണിന്റെ ഉടമയുടെ അടുത്തെത്തിക്കാന്‍ പാനിക് ബട്ടണ്‍ സൗകര്യത്തിന് കഴിയും. കറുപ്പും വെളുപ്പും വേരിയന്റുകളാണുള്ളത്.
Post Your Comments