Latest NewsNewsIndia

ഓണ്‍ലൈന്‍ സ്റ്റോറുകളുടെ ഉത്സവ കാല ഓഫർ വിൽപ്പന: ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 32,000 കോടിയുടെ ഉൽപ്പന്നങ്ങൾ

കോവിഡ് മൂലം സാധാരണ വിപണിയിൽ മാന്ദ്യം നേരിട്ടുകൊണ്ടിരിക്കെയാണ് ഓൺലൈൻ സ്റ്റോറുകൾ കളം പിടിക്കുന്നത്

ഡൽഹി: രാജ്യത്തെ ഉത്സവ കാലം മുന്നില്‍ക്കണ്ട് പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്ഫോമുകള്‍ നടത്തിയ ഓഫര്‍ വില്‍പ്പനകളില്‍ ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 32,000 കോടി രൂപയുടെ സാധനങ്ങളെന്ന് റിപ്പോര്‍ട്ട്. ഈ ഉത്സവ വില്‍പ്പനകള്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പ്പനകളില്‍ ഈ വര്‍ഷം 23 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നതെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ റെഡ് സീര്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ലാപ്ടോപ്പുകള്‍ അടക്കം ‘വര്‍ക്ക് ഫ്രം ഹോം’ ഉത്പന്നങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളതെന്നും ഫാഷന്‍, മൊബൈല്‍ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും വലിയ തോതിൽ ആവശ്യക്കാരുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബര്‍ 2 മുതല്‍ ഒക്ടോബര്‍ 10വരെയുള്ള കണക്കുകളാണ് റെഡ് സീര്‍ പുറത്തുവിട്ടത്.

ലഖിംപൂര്‍ സംഭവം: അജയ് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുമ്പോള്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കില്ലെന്ന് രാകേഷ് ടികായത്

ഉത്സവ വില്‍പ്പനക്കാലത്ത് ഓണ്‍ലൈന്‍ വിപണിയില്‍ 64 ശതമാനം വിപണി വിഹിതം നേടി ഫ്ലിപ്പ്കാര്‍ട്ടാണ് ആധിപത്യം നേടിയത്. അതേ സമയം ആമസോണിന് 28 ശതമാനമാണ് വിപണി വിഹിതം. കോവിഡ് മൂലം സാധാരണ വിപണിയിൽ മാന്ദ്യം നേരിട്ടുകൊണ്ടിരിക്കെയാണ് ഓൺലൈൻ സ്റ്റോറുകൾ കളം പിടിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button