12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ലോക്കല്‍ ഡെലിവറി മാനേജരായാണ് ഫ്‌ലിപ്കാര്‍ട്ടില്‍ തന്റെ ജോലി തുടങ്ങിയത്. ഇത് തമിഴ്‌നാട് സ്വദേശിയായ അംബുര്‍ ഇയ്യപ്പ. ഫ്‌ലിപ്പ്കാര്‍ട്ടിലെ ആദ്യ ജോലിക്കാരന്‍. അന്ന് 8000ത്തില്‍ താഴെ കുറവായിരുന്നു ശമ്പളം. എന്നാല്‍ ഇന്ന് കോടീശ്വരനാണ് ഇയ്യപ്പ. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലുള്ള അംബുര്‍ നഗരത്തിലാണ് ഇയ്യപ്പ വളര്‍ന്നത്. പ്രീ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം അദ്ദേഹം ഒരു ഡിപ്ലോമ കോഴ്‌സ് ചെയ്യുന്നതിനായി ഹൊസൂറില്‍ എത്തി. പഠനത്തിന് ശേഷം ഒരു കൊറിയര്‍ കമ്പനിയില്‍ ലോക്കല്‍ ഡെലിവറി മാനേജരായി ജോലിയില്‍ പ്രവേശിച്ചു. ബംഗളൂരുവിലായിരുന്നു അന്നത്തെ ജോലി.
ആദ്യ ജോലി ഉപേക്ഷിച്ചു നാലു വര്‍ഷം അതേ കമ്പനിയില്‍ ജോലി ചെയ്ത ഇയ്യപ്പ പിന്നീട് മൂന്ന് മാസത്തെ ഒരു കോഴ്‌സ് ചെയ്യുന്നതിനായി ജോലി ഉപേക്ഷിച്ചു. പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയപ്പോള്‍ കൊറിയര്‍ കമ്പനി ജോലി നിരസിച്ചു. തുടര്‍ന്നാണ് ഫ്‌ലിപ്പ്കാര്‍ട്ടില്‍ തന്റെ ജോലിക്കുള്ള തുടക്കം.
ഫ്‌ലിപ്കാര്‍ട്ടിലെ തുടക്കത്തെക്കുറിച്ച് ഇയ്യപ്പ പറയുന്നു.
ആദ്യ കമ്പനിയില്‍ ജോലി ചെയ്തവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ലിപ്കാര്‍ട്ടിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. അങ്ങനെ ഫ്‌ളപ്കാര്‍ട്ട് ഓഫീസിലേക്ക് കയറി ചെന്ന ഇയ്യപ്പ യുവ സംരംഭകരായ സച്ചിന്‍ ബന്‍സാലിനെയും ബിന്നി ബന്‍സാലിനെയും കണ്ടു, സംസാരിച്ചു, ഫ്‌ലിപ്കാര്‍ട്ടിലെ ആദ്യ ജീവനക്കാരനായി മാറി. ഇയ്യപ്പന് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ ലഭിച്ചത് ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ്. കാരണം അന്ന് ഓഫര്‍ ലെറ്ററും മറ്റും നല്‍കാന്‍ കമ്പനിയില്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒന്നും ഉണ്ടായിരുന്നില്ല.
ജോലിയില്‍ പ്രവേശിച്ച ഇയ്യപ്പയുടെ ആദ്യ ശമ്പളം വെറും 8,000 രൂപയില്‍ താഴെയായിരുന്നു. ശമ്പളം കുറവായിരുന്നിട്ടും ഇയ്യപ്പ കമ്പനിയില്‍ നി്ന്ന ഇറങ്ങിയില്ല. എന്നാല്‍, കമ്പനിയുടെ ഓഹരിയില്‍ പങ്കാളിത്തം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നതിനൊപ്പം ഇയ്യപ്പയ്ക്ക് ലഭിച്ച ഓഹരികളും ഉയര്‍ന്നു. ഇന്ന് ഫ്‌ലിപ്കാര്‍ട്ടിലെ അസോസിയേറ്റ് ഡയറക്ടര്‍മാരിലൊരാളാണ് ഇയ്യപ്പ. 6 ലക്ഷം രൂപയാണ് ഇന്ന് ഇദ്ദേഹത്തിന്റെ മാസ ശമ്പളം. വളരെ ലളിതമായി ജീവിരം നയിക്കുന്ന ഇയ്യപ്പയ്ക്ക് ഭാര്യ, അമ്മ, മുത്തശ്ശി എന്നിവരാണുള്ളത്. ആദ്യം എല്ലാവരും ഒരുമിച്ച് ജീവിച്ചിരുന്ന അതേ വീട്ടില്‍ തന്നെയാണ് ഇയ്യപ്പ ഇന്നും താമസിക്കുന്നത്. ജോലി സ്ഥലത്തേയ്ക്ക് നടന്ന് പോയിരുന്ന ഇദ്ദേഹം ഇന്ന് ഒരു സുസുക്കി ആക്‌സസ് സ്‌കൂട്ടറിനാണ് പോകുന്നതെന്ന് മാത്രം. ഇതുവരെ സ്വന്തമായി ഒരു കാറു പോലും വാങ്ങിയിട്ടില്ല. എന്നിരുന്നാലും ജീവിതം മനോഹരമാണെന്ന് ഇയ്യപ്പ പറയുന്നു.
Post Your Comments