കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിപ്പെട്ടവരെ നിയമിക്കാനുള്ള തീരുമാനത്തെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്‍ഡിയനും. മുമ്പ് ട്രെയിനുകളില്‍ യാചിച്ചു നടന്നിരുന്നവര്‍ ഇനി മുതല്‍ ട്രെയിനില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളൊരുക്കുന്നതും ടിക്കറ്റ് നല്‍കുന്നതും മുതലുള്ള ജോലികള്‍ ചെയ്യുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള 23 പേരെ നിയമിച്ചു കൊണ്ട് കൊച്ചി മെട്രോ കഴിഞ്ഞ ദിവസം ചരിത്രം കുറിച്ചിരുന്നു.
ഹൗസ് കീപ്പിംഗ്, ടിക്കറ്റ് കൗണ്ടര്‍ മേഖലകളിലായിരിക്കും തുടക്കത്തില്‍ ഇവര്‍ ജോലി ചെയ്യുക. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവരെ പരിഹസിച്ചും ഒറ്റപ്പെടുത്തിയുമുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ കൊച്ചി മെട്രോയുടെ നടപടി അസാധാരണമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജീവിക്കാനായി ലൈംഗികവൃത്തിയും യാചനയും തൊഴിലാക്കിയവരാണ് ഈ വിധത്തില്‍ മാറുന്നതെന്നും അതുകൊണ്ടു തന്നെ നടപടി പ്രശംസനീയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Post Your Comments