ലഹോര്‍•മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത് ഉദ് ധവ മേധാവിയുമായ ഹാഫിസ് സയീദിനെയും നാല് കൂട്ടാളികളെയും പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തു. ജിഹാദിന്റെ പേരില്‍ ഭീകരവാദം പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന്‍ പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിനെ അറിയിച്ചു.
ശനിയാഴ്ച ബോര്‍ഡിന് മുന്നില്‍ ഹാജരായ സയീദ്, കശ്മീരികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് തടയാനാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ തന്നെ കസ്റ്റഡിയില്‍ എടുത്തതെന്ന് അറിയിച്ചു. അതേസമയം, ആഭ്യന്തരമന്ത്രാലയം സയീദിന്റെ വാദങ്ങള്‍ തള്ളിക്കഞ്ഞു. ജിഹാദിന്റെ പേരില്‍ തീവ്രവാദം പരത്തുന്നത്തിനാണ് സയീദിനെയും അയാളുടെ നാല് കൂട്ടാളികളെയും കസ്റ്റഡിയില്‍ എടുത്തതെന്ന് ആഭ്യന്തരമന്ത്രാലയം മൂന്നംഗ ബോര്‍ഡിനെ അറിയിച്ചു.
സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് ഇജാസ് അഫ്സല്‍ ഖാന്‍ മേധാവിയായ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡില്‍ ലാഹോര്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് ആയിഷ എ മാലിക്, ബലൂചിസ്ഥാന്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് ജമാല്‍ ഖാന്‍ മന്ദോഖൈല്‍ എന്നിവരാണ് മറ്റംങ്ങള്‍. സയീദിനേയും കൂട്ടാളികളായ സഫര്‍ ഇക്ബാല്‍, അബ്ദുല്‍ റഹ്മാന്‍ ആബിദ്, അബ്ദുള്ള ഉബൈദ്, ഖ്വാസി കാഷിഫ് നിയാസ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. അടുത്ത വാദം മേയ് 15 ന് നടക്കും.
Post Your Comments