Latest NewsNewsInternational

കേന്ദ്ര സർക്കാർ പത്തു കോടി രൂപ വീതം തന്നാലും നാട്ടിലേക്കില്ലെന്ന് മലയാളി ഐ.എസ് സംഘാംഗങ്ങൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പത്തു കോടി രൂപ വീതം തന്നാലും നാട്ടിലേക്കില്ലെന്ന് മലയാളികളായ ഐഎസ് സംഘാംഗങ്ങൾ. കേരളത്തിലെ ഐഎസ് അനുഭാവികൾകളുടെ സംഘത്തലവൻ കാസർകോട് സ്വദേശി റാഷിദ് അബ്ദുല്ലയുടെ വാട്സാപ് സന്ദേശത്തിലാണ് ഐഎസിൽ ചേർന്ന മലയാളികൾ നാട്ടിലേക്കു തിരിച്ചുവരില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധ പശ്ചാത്തലത്തിൽ കേരളത്തിലേക്കു മടങ്ങണമെന്നും അതിനായി കേന്ദ്ര സർക്കാരിന്റെ സഹായം ലഭ്യമാക്കാമെന്നും നാട്ടിലെ ബന്ധുക്കൾ അയച്ച സന്ദേശത്തിനുള്ള മറുപടിയിലാണിത്.

ഐഎസിലെ മലയാളികൾ അഫ്ഗാനിസ്ഥാനിലെ ഖുറാസാനിൽ നിന്ന് കേരളത്തിലേക്ക് അയച്ച നാലു വാട്സാപ് ഓഡിയോ സന്ദേശങ്ങൾ കൂടി ഇന്റലിജൻസ് ബ്യൂറോ ചോർത്തിയെടുത്തു. ഐബി ചോർത്തിയത് കേരളത്തിലുള്ളവർക്ക് അഫ്ഗാനിസ്ഥാനിൽ നിന്നയച്ച 12 വാട്സാപ് സന്ദേശങ്ങളാണ്. അമേരിക്കൻ സൈനികാക്രമണത്തിന്റെ കെടുതികൾ നേരിടുകയാണെങ്കിലും അഫ്ഗാനിസ്ഥാനിൽ നിന്നു കേരളത്തിലേക്കു മടങ്ങില്ലെന്നാണു സംഘത്തിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button