ന്യൂഡൽഹി: ഫോണിനൊപ്പം ഒരു വര്‍ഷത്തെ 4ജി ഡാറ്റ സേവനവുമായി മൈക്രോമാക്സ് തങ്ങളുടെ പുതിയ ഫോണായ കാന്‍വാസ് 2 അവതരിപ്പിച്ചു. 11,999 രൂപ വിലയുമാണ് ഫോൺ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. എയര്‍ടെല്ലുമായി സഹകരിച്ചാണ് സൗജന്യ ഡാറ്റ മൈക്രോമാക്സ് നല്‍കുന്നത്. ഗോറില്ല ഗ്ലാസിന്റെ സംരക്ഷണമുള്ള അഞ്ച് ഇഞ്ച് ഡിസ്പ്ലേ, 1.3 ജിഗാഹെഡ്സിന്റെ ക്വാഡ്-കോര്‍ പ്രൊസസർ, 3 ജി.ബി റാം, 16 ജി.ബി റോം എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്. മെമ്മറി 64 ജി.ബി വരെ ദീര്‍ഘിപ്പിക്കാം.
പിൻക്യാമറ 13 മെഗാപിക്സലും മുൻക്യാമറ 5 മെഗാപിക്‌സലുമാണ്. വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകള്‍ പുതിയ ഫോണില്‍ ലഭ്യമാവും. ആന്‍ഡ്രോയിഡ് ന്യൂഗട്ടാണ് ഒാപ്പറേറ്റിങ് സിസ്റ്റം. 3050 എം.എ.എച്ചിന്റേതാണ് ബാറ്ററി.
Post Your Comments