ചെങ്ങന്നൂർ: പ്രതിഷേധജ്വാലതീർത്ത് ബിജെപി. വർധിച്ചു വരുന്ന എംസി റോഡിലെ അപകടങ്ങളിലെ അധികാരികളുടെ നിഷേധാത്മകത നിലപാടിൽ പ്രതിഷേധിച്ചും, എംസി റോഡിൽ നിരവധി ജീവൻ പൊലിഞ്ഞവർക്കായുള്ള ശ്രദ്ധാജ്ഞലി അർപ്പിച്ചും ബിജെപി യുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല ചെങ്ങന്നൂർ ആഞ്ഞിലിച്ചുവട് ജംഗ്ഷനിൽ നടന്നു. എംപിയും, എംഎൽഎ യും പ്രസ്ഥാവനകൾ നിർത്തി എംസി റോഡിൽ ഉണ്ടാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷ ഒരുക്കണമെന്നും, സർവ്വകക്ഷിയോഗം വിളിക്കാൻ ആർഡി തയ്യാറകണമെന്നും പ്രതിഷേധജ്വാല ഉദ്‌ഘാടനം ചെയ്ത് ബി.ജെ.പി ജില്ല സെക്രട്ടറി എംവി ഗോപകുമാർ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ല സെക്രട്ടറി പ്രമോദ് കാരയ്ക്കാട് മുഖ്യ പ്രഭാഷണം നടത്തി. എസ് വി പ്രസാദ്, സുധാമണി, ശ്രീജേഷ്, ബിനുകുമാർ, മന്മഥൻ നായർ, മനു, പ്രമോദ് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം ആഞ്ഞിലിമൂട് ജംഗ്ഷനിൽ രണ്ട് യുവാക്കൾ KSRTC ബസ്സിടിച്ച് മരിച്ചിരുന്നു. അപകടത്തിൽ മരണമടഞ്ഞ യുവാക്കളുടെ കുടുംബത്തിന് സാമ്പത്തികസഹായം നൽകാൻ സർക്കാർ തയ്യാറകണമെന്നും യോഗം ആവശ്യപ്പെട്ടു. എംസി റോഡ് സുരക്ഷ ഒരുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറിയില്ലെങ്കിൽ ശക്തമായസമരത്തിന് ബിജെപി നേതൃത്വം നൽകുമെന്നും, അതിനായി ഇതൊരു തുടക്കം മാത്രമെന്നും പ്രസ്താവനയിൽ പറഞ്ഞു.
കടപ്പാട്: പ്രമോദ് കാരയ്ക്കാട്.
Post Your Comments