ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ നിയമിച്ചു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യപ്രകാരമാണ് നിയമനം. ഈ മാസമാദ്യം യുപിയില്‍ ഉദ്യോഗസ്ഥതലത്തില്‍ വലിയ അഴിച്ചുപണി നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് ഈ പുതിയ നടപടി. കഴിഞ്ഞ മാസം യോഗി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് 10 മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാനത്തിനായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഏതാണ്ട് മുപ്പതോളം പേരില്‍ നിന്നാണ് അഞ്ചുപേരെ യുപിയിലേക്ക് നിയോഗിക്കാന്‍ തീരുമാനിച്ചത്.
പട്ടികയിലുള്ള ചില ഉദ്യോഗസ്ഥര്‍ ഉത്തര്‍പ്രദേശിലേക്കു പോകാന്‍ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ചിലര്‍ മോദി സര്‍ക്കാരിനുവേണ്ടി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള താല്‍പര്യം കാരണമായി പറഞ്ഞപ്പോള്‍, വ്യക്തിപരമായ അസൗകര്യത്തിന്റെ പേരിലാണ് ചിലര്‍ വിയോജിച്ചത്
Post Your Comments