ലക്നൗ: ചന്ദ്രഗുപ്ത മൗര്യന്‍ അലക്സാണ്ടറെ പരാജയപ്പെടുത്തിയിട്ടും ചരിത്രകാരന്മാര്‍ അലക്സാണ്ടറെ മഹാനെന്ന് പുകഴ്ത്തുന്നു, ചരിത്രം വളച്ചൊടിക്കുന്നു എന്നാരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലക്സാണ്ടറിനെ മഹാനായി വാഴ്ത്തുമ്പോള്‍ അലക്സാണ്ടറിനെ തോല്‍പ്പിച്ച ചന്ദ്രഗുപ്ത മൗര്യയെ മഹാനെന്ന് വിളിക്കാന്‍ മടിക്കുന്നത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.
‘ഗ്രീക്ക് ഭരണാധികാരിയായ അലക്സാണ്ടിറിനെ പരാജയപ്പെടുത്തിയ ചന്ദ്രഗുപ്ത മൗര്യയുടെ കാര്യത്തില്‍ ചരിത്രകാരന്മാര്‍ മൗനം പാലിക്കുകയാണ്. ഈ രാജ്യം ചതിക്കപ്പെടുമ്പോള്‍ ചരിത്രകാരന്മാര്‍ മിണ്ടാതിരിക്കുകയാണ്’, യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നടന്ന സാമാജിക് പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധപ്രതിമ തകര്‍ത്ത താലിബാന്റെ ക്രൂരതയ്ക്കെതിരെയും യോഗി സംസാരിച്ചു. ബുദ്ധന്‍ ഒരിക്കലും ലോകത്തിന് മേല്‍ യുദ്ധം അടിച്ചേല്‍പ്പിച്ചിട്ടില്ല. എന്നിട്ടും 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൗതമ ബുദ്ധന്റെ പ്രതിമ താലിബാന്‍ തകര്‍ത്തു. 2,500 വര്‍ഷം പഴക്കമുള്ള പ്രതിമയായിരുന്നു അത്. സമാധാനത്തിനും സൗഹാര്‍ദത്തിനും പിന്തുണ നല്‍കുന്ന ഓരോ ഭാരതീയനും മാനവികതയുടെ പ്രചോദനമായ ഗൗതമ ബുദ്ധന്റെ പ്രതിമ തകര്‍ത്തത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments