അമരാവതി: ആന്ധ്രാപ്രദേശില്‍ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ. ആന്ധ്ര ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ കൂടാതെ ഇവര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. നെല്ലൂര്‍ ജില്ലയിലെ തല്ലാപക ഗ്രാമത്തില്‍ നിന്ന് സായി ബ്രഹ്മ എന്ന സ്ത്രീയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാല്‍ അതിന് നഷ്ടപരിഹാരം നല്‍കിയില്ല.
മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ 2021 മാര്‍ച്ചായിട്ടും നഷ്ടപരിഹാരം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ജയിൽ വാസത്തോടൊപ്പം പിഴയും അടയ്ക്കാൻ ഉത്തരവായിട്ടുണ്ട്. അതേസമയം സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് നിയമാനുസൃതമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു.
Post Your Comments