Latest NewsNewsDevotional

നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശുഭകരമായ എന്ത് കാര്യം ചെയ്യുമ്പോഴും നിലവിളക്ക് കൊളുത്തി ആരംഭിയ്ക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ പലപ്പോഴും നിലവിളക്കു കൊളുത്തുന്നതിനു പിന്നിലെ ശാസ്ത്രീയ വശങ്ങള്‍ നമ്മള്‍ മനസ്സിലാക്കുന്നില്ല. ദേവിയുടെ പ്രതിരൂപമായാണ് നിലവിളക്ക് നമ്മള്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വെറും നിലത്ത് വെയ്ക്കാതെ പീഠത്തിനു മുകളിലോ മറ്റോ വെയ്ക്കുന്നതാണ് ഉത്തമം.

നിലവിളക്ക് എപ്പോഴും ഏറ്റവും വൃത്തിയോടും വെടിപ്പോടും സൂക്ഷിക്കണം. ദേഹശുദ്ധിയാണ് വിളക്കു കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം. മാത്രമല്ല വിളക്ക് കൊളുത്തുമ്പോള്‍ ചെരുപ്പ് ഉപയോഗിക്കരുത്. രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തണം എന്നാണ് പ്രമാണം. സൂര്യോദയത്തിലും അസ്തമയത്തിലും വിളക്ക് കൊളുത്തുന്നത് ഐശ്വര്യം കൊണ്ടു വരും. കിഴക്കും പടിഞ്ഞാറും രണ്ട് തിരികളിടുന്നതാണ്‌ നല്ലത്. ഒറ്റത്തിരി ഇട്ടു വിളക്ക് കൊളുത്തുന്നത് ദാരിദ്ര്യം ക്ഷണിച്ചു വരുത്തും. അഞ്ച് തിരികളിടുന്നതാണ് ഉത്തമം. വിളക്ക് കത്തിക്കാൻ എള്ളെണ്ണ ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button