പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോമിന് വിജയം. 65.5 ശതമാനം വോട്ട് മാക്രോമിന് ലഭിച്ചു. 34.5 ശതമാനം വോട്ടുകളാണ് എതിര്‍ സ്ഥാനാര്‍ത്ഥി ലീ പെന്നിന് ലഭിച്ചത്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആണ് മാക്രോ.
തന്റെ വിജയം ഫ്രാന്‍സിന്റെ ചരിത്രത്തില്‍പ്രതീക്ഷയുടെയും,വിശ്വാസത്തിന്റെയും പുതിയ അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഇമ്മാനുവല്‍ മാക്രോ പ്രതികരിച്ചു. ഫ്രഞ്ച് ഭരണഘടന നിലവില്‍ വന്നത് മുതല്‍ അധികാരം കൈയ്യാളുന്ന റിപ്പബ്ലിക്കന്‍ സോഷ്യലിസ്റ്റ് കീഴ്‌വഴക്കങ്ങള്‍ തകര്‍ത്താണ് 39കാരനായ മാക്രോ ഫ്രഞ്ച് പ്രസിഡന്റാകുന്നത്.
മധ്യവാദിയും ഫ്രാന്‍സ്വെ ഒലാന്ദ് മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയുമായ ഇമ്മാനുവേല്‍ മക്രോ. ഇമ്മാനുവേല്‍ മക്രോണിന് വിജയ സാധ്യതയെന്ന് സര്‍വേകള്‍ പ്രവചിച്ചിരുന്നു. തീവ്രവലതുപക്ഷ സ്ഥാനാര്‍ത്ഥി ലീ പെന്നിന് 38 ശതമാനം വോട്ട് ലഭിക്കുമെന്നും പ്രവചനം ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായുള്ള ടെലിവിഷന്‍ സംവാദത്തിലും മധ്യകക്ഷി സ്ഥാനാര്‍ഥി ഇമ്മാനുവേല്‍ മാക്രോണിന് മുന്‍തൂക്കമുണ്ടായിരുന്നു. ഔദ്യോഗിക ഫല പ്രഖ്യാപനം വ്യാഴാഴ്ചയേയുണ്ടാവൂ. മെയ് 14നാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അന്നോ, തൊട്ടടുത്ത ദിവസങ്ങളിലോ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും.
Post Your Comments