ന്യൂഡൽഹി: തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഫ്രാൻസിന് പൂർണ പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി . ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രാേണുമായി നടത്തിയ ടെലിഫോൺ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : ശബരിമലയും വ്രതാനുഷ്ഠാനവും
തീവ്ര ഇസ്ലാമിസ്റ്റുകളിൽ നിന്നും സമീപകാലത്ത് ഫ്രാൻസ് വലിയ ഭീഷണികളാണ് നേരിടുന്നത്. മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രദർശിപ്പിച്ചു എന്ന പേരിൽ അദ്ധ്യാപകനെ കഴുത്തറുത്ത് കാെലപ്പെടുത്തിയ സംഭവത്തിന് ശേഷം തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ ഫ്രാൻസ് ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. പാകിസ്താനും തുർക്കിയും ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും ഇതിന്റെ പേരിൽ മാക്രോണിനെതിരെ പ്രതിഷേധം ഉയർന്നപ്പോഴും ഇന്ത്യ ഫ്രാൻസിന് ശക്തമായ പിന്തുണ അറിയിച്ചിരുന്നു.
ടെലിഫോൺ ചർച്ചയിൽ സമുദ്രസുരക്ഷയും പ്രതിരോധ സഹകരണവും സൈബർ സുരക്ഷയും അടക്കമുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.കൊറോണയ്ക്ക് ശേഷം ലോകം നേരിടാൻ സാദ്ധ്യതയുള്ള വെല്ലുവിളികളും ചർച്ച ചെയ്തതായി പ്രധാനമന്ത്രി ട്വിറ്ററിൽ അറിയിച്ചു. ഇൻഡോ-പസഫിക്കിൽ ഉൾപ്പെടെ ലോകത്തിന് ഗുണകരമായ പങ്കാളിത്തമാണ് ഇന്ത്യയുടെയും ഫ്രാൻസിന്റെയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments