പാരിസ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിനെ കണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, ഉഭയകക്ഷിപരവും അന്താരാഷ്ട്രവുമായ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
റഷ്യയുടെ ഉക്രൈൻ അധിനിവേശമടക്കം പല പ്രധാനപ്പെട്ട സംഭവങ്ങളും ഇരുവർക്കുമിടയിൽ ചർച്ചാവിഷയമായി. ഉക്രൈനിൽ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യക്കുരുതി നിർത്തലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും, അധിനിവേശം സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യയും ഫ്രാൻസും സംയുക്തമായി സഹകരിച്ച് വേണ്ട നടപടികൾ എടുക്കുമെന്നും ചർച്ചയിൽ ധാരണയായി.
ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എൽസി പാലസിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. നരേന്ദ്രമോദിയും മക്രോണും പരസ്പരം ആശ്ലേഷിച്ചു നിൽക്കുന്ന ഒരു ചിത്രം വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments