പാരീസ് : റിപ്പബ്ലിക്കൻ ചാർട്ടർ അംഗീകരിക്കാൻ മുസ്ലീം മത നേതാക്കൾക്ക് നിർദ്ദേശം നൽകി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.രാജ്യത്ത് തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
ഇസ്ലാം മതമാണെന്നും, രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും വ്യക്തമാക്കുന്നതാണ് റിപ്പബ്ലിക്കൻ ചാർട്ടർ. ഇതിന് പുറമേ മുസ്ലീം സംഘടനകളിലെ വിദേശ ഇടപെടലുകളും ചാർട്ടർ പ്രകാരം നിരോധിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കണമെന്നാണ് ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലീം ഫെയ്ത്ത് എന്ന സംഘടനയോടും മത നേതാക്കളോടും മാക്രോൺ നിർദ്ദേശിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ അംഗീകരിക്കണമെന്നും അന്ത്യശാസനം നൽകിയിട്ടുണ്ട്. നടപടി മതമൗലിക വാദം ഇല്ലാതാക്കാനുള്ള പരിശ്രമത്തിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.
മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രചരിപ്പിച്ചതിന്റെ പേരിൽ കഴിഞ്ഞ മാസം അദ്ധ്യാപകനെ മതമൗലിക വാദികൾ തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് മതമൗലിക വാദത്തെ ഇല്ലാതാക്കാനുള്ള നടപടികൾ ഇമ്മാനുവൽ മാക്രോൺ ആരംഭിച്ചത്.
Post Your Comments