ന്യൂഡല്‍ഹി: മോഷ്ടിക്കാനും ആക്രമിക്കാനും ശ്രമിച്ച 25-കാരനെ കോടതി വെറുതെവിട്ടു. ഡല്‍ഹി ഹൈക്കോടതിയാണ് യുവാവിനെ വെറുതെവിട്ടത്. യുവാവിന്റെ മേൽ കുറ്റം തെളിഞ്ഞിട്ടും വിദ്യാഭ്യാസമില്ലായ്മ, പക്വതക്കുറവ് എന്നിവ പരിഗണിച്ചാണ് പ്രതിചേര്‍ക്കപ്പെട്ട ജോണ്‍ മെസിയെ കോടതി വെറുതെവിട്ടത്.
ഈ പ്രായത്തില്‍ കടുത്ത കുറ്റവാളികളുമായി ജയിലില്‍ ഒരുമിച്ച് കഴിയുന്നത് നല്ലതല്ലെന്ന് വിധിപ്രഖ്യാപനം നടത്തിയ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അജയ് കുമാര്‍ ജെയ്ന്‍ പറഞ്ഞു. ഇയാളെ ഈ കാലഘട്ടം ഉത്തരവാദിത്തവും വിവേകവുമുള്ള വ്യക്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേസിനാസ്പദമായ സംഭവം നടന്നത് 2014 ഓഗസ്റ്റ് 18-നാണ്. ഡല്‍ഹി ദക്ഷിണപുരിയിലെ തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ബണ്ടിയ്‌ക്കെതിരെയാണ് ആക്രമണമുണ്ടായത്. ബണ്ടിയുടെ സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച മെസി, ഇയാളെ കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചിരുന്നു.
Post Your Comments