Latest NewsCricketSports

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ•ക്രക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വലിയമാറ്റങ്ങളില്ലാതെയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി നയിക്കുന്ന 15അംഗ ടീമില്‍ റോബിന്‍ ഉത്തപ്പ, ഗൗതം ഗംഭീര്‍, സന്ദീപ് ശര്‍മ തുടങ്ങിയ പ്രമുഖരെ പരിഗണിച്ചില്ല. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന രോഹിത് ശര്‍മ്മയും ഐപിഎല്ലില്‍ കളിക്കാതിരുന്ന ആര്‍.അശ്വിനും മുഹമ്മദ് ഷമിയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. വെറ്ററന്‍ താരം യുവരാജ് സിംഗ് പട്ടികയില്‍ ഇടം നേടിയപ്പോള്‍ സുരേഷ് റെയ്‌ന പകരക്കാരുടെ നിരയിലാണ്.

അടുത്തമാസം ഒന്നു മുതല്‍ പതിനെട്ടു വരെ ഇംഗ്ലണ്ടില്‍ വച്ചാണ് ടൂര്‍ണമെന്റ്. ബര്‍മിംഗ്ഹാമില്‍ ജൂണ്‍ നാലിന് പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, എം.എസ്. ധോണി, യുവരാജ് സിങ്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍  മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംറ.

റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍, സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക് എന്നിവരാണ്‌ പകരക്കാരുടെ പട്ടികയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button