ബിയർ കുടിക്കാൻ മാത്രമല്ല. അത് മറ്റു പല ഉപയോഗങ്ങൾ കൂടി ഉണ്ട്. കുളിയ്ക്കാനും ബിയര്‍ ഉപയോഗിക്കാം. ബിയര്‍ വെള്ളത്തിലൊഴിച്ച് ആ വെള്ളത്തില്‍ കുളിച്ചാല്‍ വിയര്‍പ്പിന്റെ ദുര്‍ഗന്ധത്തില്‍ നിന്നും ഒരു പരിധിവരെ രക്ഷപ്പെടാൻ സാധിക്കും. ഇതുമാത്രമല്ല ബിയറിന് നമ്മുടെ വീടിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും.
പൂപ്പലും, കറയും, ചെളിയും പറ്റി വൃത്തിഹീനമായ ഫര്‍ണിച്ചര്‍ വൃത്തിയാക്കാന്‍ ബിയര്‍ മികച്ചൊരു ഉപാധിയാണ്. ബിയര്‍ ഉപയോഗിച്ച് ഫര്‍ണിച്ചര്‍ തുടച്ചാല്‍ വൃത്തിയാക്കുകയും നല്ല തിളക്കം ലഭിക്കുകയും ചെയ്യും. ഫര്‍ണിച്ചര്‍ തുടയ്ക്കുമ്പോള്‍ തുണി ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വീടിന്റെ ബാത്ത് റൂമിലും, മുറ്റത്തും മറ്റും ഒച്ചിനെ തുരത്താന്‍ ഒച്ചിനു മുകളില്‍ അല്‍പം ബിയര്‍ ഒഴിച്ചാല്‍ മതി. അതുപോലെ വീടിന്റെ നിലം തുടയ്ക്കുമ്പോള്‍ തറയ്ക്ക് നല്ല തിളക്കം ലഭിക്കാന്‍ തറ തുടയ്ക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ അല്‍പം ബിയര്‍ ഒഴിച്ചാല്‍ മതി.
പെയിന്റ്, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങിയ വീട് വീട്ടിലെ കാര്‍പ്പെറ്റില്‍ കറ പിടിച്ച് വൃത്തികേടായാല്‍ അല്‍പം ബിയര്‍ ഒഴിച്ച് കാര്‍പ്പെറ്റ് തുടച്ചാല്‍ മതി. മാത്രമല്ല തലയിണയിലെ ദുര്‍ഗന്ധം അകറ്റാന്‍ തലയിണയില്‍ അല്‍പം ബിയര്‍ തളിച്ച ശേഷം പിറ്റേ ദിവസം പച്ചവെള്ളത്തില്‍ കഴുകിയെടുക്കുക. തലയിണയിലെ ദുര്‍ഗന്ധം മാറിക്കിട്ടും.
റഫ്രിജ്ജറേറ്ററിന്റെ അകത്തുള്ള കറകളും പാടുകളും നീക്കം ചെയ്യാന്‍ ബിയര്‍ ഉത്തമമാണ്. അല്‍പം ബിയറെടുത്ത് കോട്ടണ്‍ തുണി ഉപയോഗിച്ച് റഫ്രിജ്ജറേറ്റര്‍ തുടച്ചാല്‍ പുതുപുത്തന്‍ പോലെ റെഫ്രിജ്ജറേറ്റര്‍ വെട്ടിത്തിളങ്ങും.
Post Your Comments