ഇസ്ലാമാബാദ്: ഇന്ത്യന്‍ വിദഗ്ധ ചികിത്സ തേടാന്‍ ആഗ്രഹിക്കുന്ന പാകിസ്താനികൾക്ക് വിസ നിഷേധിക്കുന്ന വിഷയത്തിൽ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്താന്‍ വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു. ആയിരക്കണക്കിന് പാകിസ്താന്‍ സ്വദേശികള്‍ കരള്‍, ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ഡല്‍ഹി, ചെന്നൈ തുടങ്ങിയ പ്നഗരങ്ങളിലെ പ്രമുഖ ആശുപത്രികളില്‍ ചകിത്സ തേടാന്‍ ആഗ്രഹിക്കുന്നുണ്ട്.
ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവാലെയെ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി ആശങ്ക അറിയിച്ചത്.എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ജവാന്‍മാരുടെ തലഛേദിച്ച പാകിസ്താന്‍ നടപടി സ്ഥിഗതി കൂടുതല്‍ വഷളാക്കി. ഈ വിഷയത്തിൽ പാക് സ്ഥാനപതിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തിയിരുന്നു.
Post Your Comments