സോള്‍ : കിം ജോങ് ഉന്നിനെ വധിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. ദക്ഷിണകൊറിയയുമായിച്ചേര്ന്ന് ഗൂഢാലോചന നടത്തുകയാണെന്ന് ഉത്തരകൊറിയ ആരോപിച്ചു. പ്യോങ്യാങ്ങില് നടക്കുന്ന പൊതുചടങ്ങിനിടെ രാസവസ്തു ഉപയോഗിച്ച് കിമ്മിനെ വധിക്കാനാണ് പദ്ധതിയെന്ന് ഉത്തരകൊറിയന്‍ ആഭ്യന്തരസുരക്ഷാമന്ത്രാലയം പറഞ്ഞു.
യുദ്ധം പ്രഖ്യാപിക്കാന്‍പോന്ന കുറ്റകൃത്യമാണിതെന്നും മന്ത്രാലയം പറഞ്ഞു. ആണവ, രാസായുധ പരിപാടിയുടെ പേരില്‍ അമേരിക്കയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ആരോപണവുമായി ഉത്തരകൊറിയ എത്തിയിരിക്കുന്നത്.
Post Your Comments