തിരുവനന്തപുരം• അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ജന്മഭൂമി ദിനപത്രം, വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടി നോട്ടീസയച്ചു. ചവറ തെക്കന്‍ ഗുരുവായൂരില്‍ നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കഴിഞ്ഞ 40 വര്‍ഷമായി തുടരുന്ന പതിവ് ബസ് സര്‍വീസ്, മന്ത്രി തോമസ് ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം ഇക്കഴിഞ്ഞ വിഷുദിനത്തില്‍ നിര്‍ത്തലാക്കുകയും പ്രസ്തുത ബസ് മലയാറ്റൂര്‍ പള്ളിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്നു എന്നാണ് ജന്മഭൂമി നല്‍കിയ വാര്‍ത്ത. ജന്മഭൂമിയുടെ കൊല്ലം എഡിഷനില്‍ കഴിഞ്ഞ മാസം 16 ന് അഞ്ചാം പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
എന്നാല്‍, താനാര്‍ക്കും ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും തനിക് അങ്ങേയറ്റം അപകീര്‍ത്തികരമായ ഈ വാര്‍ത്ത നിരുപാധികം പിന്‍വലിച്ച് രണ്ടാഴ്ചയ്ക്കകം മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് മന്ത്രി തോമസ് ചാണ്ടി, കൊച്ചിയിലെ അഡ്വ.കെ.രാംകുമാര്‍ അസോസിയേറ്റ്സ് വഴി നോട്ടീസ് അയച്ചത്. ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ എസ്.രംഗനാഥന്‍, എഡിറ്റര്‍ അരുണ്‍കുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ്.
Post Your Comments