KeralaLatest News

‘പാര്‍ട്ടി എന്നെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നു, ടിപിയുടെ ഗതി വരാഞ്ഞത് മുസ്ലീമായതിനാൽ’ : അബ്ദുള്ളക്കുട്ടി

പാര്‍ട്ടി വകവരുത്താന്‍ പദ്ധതിയിട്ടിരുന്ന കാര്യം എസ് എഫ്‌ഐയിലെ പഴയ സഹപ്രവര്‍ത്തകര്‍ സൂചിപ്പിരുന്നു.

തിരുവനന്തപുരം: സിപിഎം പുറത്താക്കിയ തനിക്ക് ടി പി ചന്ദ്രശേഖരന്റെ ഗതി വരാതിരുന്നത് മുസ്‌ളീം ആയതിനാലാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. ജന്മഭൂമി സന്ദർശിച്ചപ്പോഴാണ് അബ്ദുള്ളക്കുട്ടി ഇത് പറഞ്ഞത്. കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ രാഷ്ട്രീയ പിന്തുണ ലഭിച്ചതും കാരണമായി. പാര്‍ട്ടി വകവരുത്താന്‍ പദ്ധതിയിട്ടിരുന്ന കാര്യം എസ് എഫ്‌ഐയിലെ പഴയ സഹപ്രവര്‍ത്തകര്‍ സൂചിപ്പിരുന്നു.

ബിജെപി ഭാരവാഹിത്വം ഏറ്റെടുത്ത ശേഷംജന്മഭൂമി സന്ദര്‍ശിച്ച അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്‌ളിം സമുദായത്തിന് ബിജെപിയോടുള്ള അകല്‍ച്ച മാറ്റാന്‍ ആകാവുന്നതൊക്കെ ചെയ്യും. കേരളത്തില്‍ ലീഗുകാരല്ലാത്ത ബഹുഭൂരിപക്ഷം മുസ്‌ളിങ്ങളും ദേശീയ വാദികളായിരുന്നു. രാജ്യത്തിന് പ്രഥമസ്ഥാനം നല്‍കുന്നവരായിരുന്നു. അതിന് വലിയമാറ്റം വന്നിട്ടുണ്ട്. എന്നാല്‍ പഴയ രീതിയിലേക്കുള്ള തിരിച്ചു പോക്ക് ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ബിജെപിയില്‍ ചേര്‍ന്നശേഷം ലഭിക്കുന്ന ഫോണ്‍ വിളികള്‍ അതിനു തെളിവാണ്.അബ്ദുള്ളക്കുട്ടി പറഞ്ഞു.

read also: ഗുസ്തി താരം ബബിത ഫോഗട്ട് സർക്കാർ ജോലി ഉപേക്ഷിച്ചു ബിജെപിയില്‍ ചേർന്നു

പ്രത്യേക ലക്ഷ്യത്തോടെയാണ് എനിക്ക് ചുമതല നല്‍കിയിരിക്കുന്നത് എന്ന് മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് പറഞ്ഞു. അവരുടെ പ്രതീക്ഷക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിക്കും. പുതിയ സ്ഥാനലബ്ധിയില്‍ മുസ്‌ളിം പ്രമുഖകര്‍ പലരും വിളിച്ച്‌ അഭിനന്ദിക്കുന്നുണ്ട്. നിലപാട് മാറ്റി രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിയ നേതാവല്ല അബ്ദുളളക്കുട്ടിയെന്ന് ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

നിലപാടില്‍ ഉറച്ചു നിന്നതിനാല്‍ ആദ്ദേഹത്തെ പാര്‍ട്ടികള്‍ മാറ്റുകയായിരുന്നു. വികസനം കൊണ്ടുവരുന്നതില്‍ നരേന്ദ്രമോദിയാണ് മാതൃക എന്നതായിരുന്നു ആ നിലപാട്. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ന്യുസ് എഡിറ്റര്‍ പി ശ്രീകുമാര്‍, ഡസ്‌ക്ക് ചീഫ് ആര്‍ പ്രദീപ്, ബ്യൂറോ ചീഫ് അജി ബുധനൂര്‍, യുണിറ്റ് മാനേജര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button