കൊല്ലം: രണ്ടു ലക്ഷം ക്വാറന്റൈന്‍ കിടക്കകള്‍ ഒരുക്കിയെന്ന് അവകാശപ്പെട്ട ആരോഗ്യ മന്ത്രി ഇപ്പോള്‍ സ്വന്തം നിലക്ക് ക്വാറന്റൈനിൽ പോകാന്‍ പറയുന്നത് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍. കേരളത്തില്‍ വ്യാപിക്കുന്ന കോവിഡിന്റെ ഉറവിടം കണ്ടെത്താന്‍ മുഖ്യമന്ത്രി ഇരുട്ടില്‍ തപ്പുകയാണ്. കൊറോണ പ്രതിരോധത്തിലെ വീഴ്ചയ്ക്കും അഴിമതിക്കുമെതിരെ ബിജെപി ജില്ലാ കമ്മിറ്റി കളക്‌ട്രേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാവിലെ ഒന്നു പറയുകയും വൈകിട്ട് മാറ്റി പറയുകയും ചെയ്യുന്ന മുഖ്യമന്ത്രി ഓന്തിനേക്കാള്‍ വേഗത്തില്‍ നിറം മാറുന്ന ആളായി മാറിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തില്‍ ഭാരതം ലോകത്തിന് മാതൃകയാകുമ്പോൾ കേരളം കേന്ദ്ര നിര്‍ദ്ദേശങ്ങളെ അവഗണിച്ചും വിമര്‍ശിച്ചും സമയം പാഴാക്കുകയാണ്. പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ മുഖ്യമന്ത്രി ഇപ്പോള്‍ പ്രവാസികളെ വിലക്കുന്നു.
നിരീക്ഷണത്തിലുള്ള രോഗികള്‍ ഓടിപ്പോകുകയും തൂങ്ങിമരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണന്ന് മുഖ്യമന്തി വിശദീകരിക്കണം. മെഡിക്കല്‍ കേളേജില്‍ ശസ്ത്രക്രിയ ചികില്‍സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് കൊറോണ ടെസ്റ്റിന് സ്വകാര്യ ലാബിലേക്ക് നിര്‍ദ്ദേശിക്കുന്നത് കമ്മീഷന്‍ പറ്റാനാണെന്നും സുധീര്‍ പറഞ്ഞു.
ALSO READ: പാര്‍ട്ടിയെ വിമര്‍ശിച്ച് ലേഖനം എഴുതിയ നേതാവിനെ സ്ഥാനത്തു നിന്നും നീക്കി കോൺഗ്രസ്
ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അദ്ധ്യക്ഷനായി. ജില്ലാജനറല്‍ സെക്രട്ടറിമാരായ ബി. ശ്രീകുമാര്‍, വെള്ളിമണ്‍ ദിലീപ്, വി. വിനോദ്, ഗോപകുമാര്‍, എ.ജി. ശ്രീകുമാര്‍, ശശികലാറാവു, ബി. ശൈലജ, മന്ദിരം ശ്രീനാഥ്, സി. തമ്ബി, നെടുമ്ബന ശിവന്‍, സജന്‍ലാല്‍, വിഷ്ണു പട്ടത്താനം, അഡ്വ. ബിറ്റി സുധീര്‍, അഡ്വ. രൂപാ ബാബു എന്നിവര്‍ പങ്കെടുത്തു.
Post Your Comments