ഭോപ്പാല്‍: യോഗി ആദിത്യനാഥിന് പിന്നാലെ സംസ്ഥാനത്തെ പൊതു അവധികള്‍ വെട്ടിക്കുറച്ചിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. പ്രമുഖരുടെ ജനന മരണ ദിനങ്ങളടക്കം 25 ഓളം അവധികളാണ് സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.
ഇത് സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി ദീപക് ജോഷി പറഞ്ഞു. യോഗി ആദിത്യ നാഥ് സര്‍ക്കാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മധ്യപ്രദേശ് സര്‍ക്കാര്‍ അവധികള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതെന്ന് ദീപക് ജോഷി പറഞ്ഞു. ഭഗത് സിങ്ങിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ അവധി നല്‍കിയാല്‍ കുട്ടികള്‍ക്ക് അവരെ സംബന്ധിച്ച് പഠിക്കാനാകില്ലെന്നും പകരം അത്തരം ദിവസങ്ങളില്‍ അവര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏതൊക്കെ അവധികളാണ് റദ്ദാക്കിയതെന്നുള്ള വിവരം അടുത്തുതന്നെ പുറത്തുവിടും. മധ്യപ്രദേശിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരം 76 പൊതു അവധികളും, 54 നിയന്ത്രിത അവധികളുമാണുള്ളത്. സന്ത് രവിദാസ് ജയന്തി, പരശുരാം ജയന്തി, വാല്മീകി ജയന്തി തുടങ്ങി അവധികളെല്ലാം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.
Post Your Comments