ജക്കാര്‍ത്ത: ഇരുന്നൂറോളം തടവുകാര്‍ ജയില്‍ ചാടി. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ നിന്നാണ് തടവുകാര്‍ രക്ഷപെട്ടത്. സിയാലാംഗ് ബാങ്കുക്ക്് ജയിലിലാണ് സംഭവം.
ജയിയിലുണ്ടായ കലാപത്തെ തുടര്‍ന്നാണ് തടവുകാര്‍ രക്ഷപെട്ടത്. തടവുചാടിയവരില്‍ 130 ലധികം പേരെ പോലീസ് പിന്നീട് പിടികൂടി. തടവുചാടി രക്ഷപെട്ടവരെ പിടികൂടാന്‍ പോലീസിനെ നാട്ടുകാരും സഹായിച്ചു. വിവിധയിടങ്ങളില്‍ ഒളിച്ചവരെ നാട്ടുകാരാണ് തെരഞ്ഞ് കണ്ടുപിടിച്ച് പോലീസിന് ഏല്‍പ്പിച്ചുകൊടുത്തത്.
ഉള്‍ക്കൊള്ളാവുന്നതിലധികം തടവുകാരെയാണ് ഈ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. 361 പേരെ ഉള്‍ക്കൊള്ളുന്ന ജയിലില്‍ 1,870 പേരാണ് ഉണ്ടായിരുന്നത്. ഇതാണ് കലാപത്തിനും തടവുകാര്‍ രക്ഷപെടുന്നതിനും ഇടയാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments