KeralaNews

കുടിയേറ്റക്കാരെ മറയാക്കി കയ്യേറ്റം നടത്തുന്നവരെ കുറിച്ച് പി.സി ജോർജ്

കൊല്ലം: കുടിയേറ്റക്കാരെ മറയാക്കി കയ്യേറ്റം നടത്തുന്നവരെ കുറിച്ച് പി.സി ജോർജ്. ഇടത്-വലത് വ്യത്യാസമില്ലാതെ എല്ലാ ട്രേഡ് യൂണിയൻ നേതാക്കന്മാരും മൂന്നാർ കൈയേറ്റത്തിന് ഒത്താശ ചെയ്തുകൊടുക്കുന്നവരാണെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി ജോർജ് എം.എൽ.എ പറഞ്ഞു. കേരള ജനപക്ഷം കൊല്ലം ജില്ലാ നേതൃയോഗം കൊല്ലത്ത് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുത്തകഭീമനായ ടാറ്റയിൽനിന്ന് ആനുകൂല്യം പറ്റാത്ത ഏതെങ്കിലും നേതാവ് മൂന്നാറിൽ ട്രേഡ് യൂണിയൻ രംഗത്തുണ്ടോയെന്ന് ജനങ്ങൾ വിലയിരുത്തണം. ഇവർക്കാണ് കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും വേർതിരിച്ചു കാണരുതെന്നുള്ള നിർബന്ധബുദ്ധി ഉള്ളത്. കുടിയേറ്റക്കാരെ മനുഷ്യമറയാക്കി കൈയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് ഇടതു-വലത് നേതാക്കൾ ചെയ്തു വരുന്നതെന്നും പി.സി. ജോർജ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button