റിയാദ്: സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിന്റെ ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നത് 20,000 ല്‍ അധികം ഇന്ത്യക്കാരാകുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍.
അനധികൃതതാമസക്കാര്‍ക്കും അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്കും മൂന്നു മാസത്തെ പൊതുമാപ്പ് കാലാവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍തിങ്കളാഴ്ചവരെ 20321 ഇന്ത്യക്കാര്‍ അപേക്ഷ സമര്‍പ്പിച്ചതായി ഇന്ത്യന്‍ എംബസിയിലെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുലര്‍ അനില്‍ നൗട്യാല്‍ അറിയിച്ചു. ഇനിയും അപേക്ഷ സമര്‍പ്പിക്കാന്‍ സമയമുള്ളതിനാല്‍ നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണം ഉയരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സൗദിയിലാകമാനം 21 കേന്ദ്രങ്ങളില്‍ പൊതുമാപ്പിനുള്ള അപേക്ഷ നല്‍കാമെന്നും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ അനധികൃത താമസക്കാര്‍ തയാറാകണമെന്നും അനില്‍ നൗട്യാല്‍ അറിയിച്ചു. 2013 ല്‍ സമാനമായ രീതിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ റിയാദിലും ജിദ്ദയിലും മാത്രമായിരുന്നു അപേക്ഷാ കേന്ദ്രങ്ങള്‍ ഇതാണ് ഇത്തവണ 21 ഇടങ്ങളിലാക്കിയിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള 150 ബ്ലൂകോളര്‍ ജോലിക്കാരടക്കം പൊതുമാപ്പിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കോണ്‍സുലര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനത്ത് നിന്നുള്ളവരാണ് കൂടുതലായി പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
പൊതുമാപ്പിനായി അപേക്ഷിക്കുന്നവര്‍ക്ക് എക്‌സിറ്റ് വിസ നല്‍കുന്നത് തികച്ചും സൗജന്യമായാണെന്നും ഇതിനായി സൗദി അധികൃതര്‍ വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലര്‍ പറഞ്ഞു. എക്‌സിറ്റ് പാസ് കിട്ടുന്നവര്‍ വിമാനടിക്കറ്റിനുള്ള പണം അടയ്‌ക്കേണ്ടിവരും.
Post Your Comments