റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവിന് മോഷ്ടാക്കളുടെ ക്രൂരമര്‍ദ്ദനം. മൊബൈല്‍ ഫോണ്‍ ഷോപ്പിലെത്തി മോഷണം നടത്തിയ കള്ളനെ പിന്തുടര്‍ന്ന മലയാളി യുവാവിന് മോഷണ സംഘത്തിന്റെ ക്രൂരമര്‍ദനം. മോഷണ സംഘം സഞ്ചരിച്ച കാറിനടുത്തെത്തി ഫോണ്‍ തിരികെ നല്‍കുവാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഉടന്‍ വാഹനം സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുക്കുകയും അരക്കിലോമീറ്ററോളം മലയാളി യുവാവിനെ വലിച്ചിഴയ്ക്കുകയും ചെയ്തത്. ബത്ഹയിലാണ് സംഭവം നടന്നത്.
Read Also: കല്യാണമണ്ഡപത്തിന് നികുതിയിളവ് ആവശ്യം; നികുതിയടച്ച് താരം
ഷോപ്പില്‍ കയറിയ മോഷ്ടാവ് മൊബൈല്‍ ഫോണ്‍ കൈക്കലാക്കി ഓടുകയായിരുന്നു. ഇയാള്‍ പിന്നാലെ പാഞ്ഞ മലയാളി ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ അടുത്തെത്തി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ വാഹനം മുന്നോട്ടെടുക്കുകയും മലയാളിയെ അര കിലോമീറ്ററോളം റോഡില്‍ വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു. ഒടുവില്‍ ഇത് കണ്ടുനിന്ന ആളുകള്‍ പിന്തുടര്‍ന്നതോടെ മലയാളിയെ വാഹത്തില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ട് കള്ളന്മാര്‍ കടന്നുകളഞ്ഞു. ഇതിനിടയില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന കള്ളന്മാരുടെ സംഘം മലയാളിയെ ക്രൂരമായി മര്‍ദിച്ചു. മുഖത്തും നെഞ്ചിലും മര്‍ദനമേറ്റ യുവാവിനെ ഒടുവില്‍ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. പരിസരത്തുണ്ടായിരുന്നവര്‍ വാഹനത്തിന്റെ ഫോട്ടോയും വിഡിയോയും പകര്‍ത്തി പോലീസിന് നല്‍കിയിട്ടുണ്ട്.
Post Your Comments