Latest NewsSaudi ArabiaNewsInternationalGulf

സഞ്ചരിക്കുന്ന ഭക്ഷ്യേതര വാണിജ്യ പ്രവർത്തനങ്ങൾ നടത്താം: അനുമതി നൽകി റിയാദ് മുൻസിപ്പാലിറ്റി

ജിദ്ദ: സഞ്ചരിക്കുന്ന ഭക്ഷ്യേതര വാണിജ്യ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകി റിയാദ്. ടയർ റിപ്പയർ, കാർ വാഷ്, വാഹനങ്ങളിലെ ഓയിൽ മാറ്റൽ, ലൈറ്റ് വെഹിക്കിൾ മെയിന്റനൻസ്, സൈക്കിൾ വാടകയ്ക്ക് നൽകൽ, പുരുഷന്മാരുടെയും കുട്ടികളുടെയും ഷേവിങ്, മുടിവെട്ടൽ, പ്ലംബിങ്, വൈദ്യുതി, എയർ കണ്ടീഷനിങ്, റഫ്രിജറേഷൻ, കംപ്യൂട്ടറുകളുടെയും മൊബൈൽ ഫോണുകളുടെയും സർവീസുകൾ എന്നിവ ഗുണഭോക്താക്കൾക്ക് അവരുള്ള സ്ഥലങ്ങളിലേക്ക് എത്തിച്ചു നൽകുന്ന സംവിധാനത്തിനാണ് റിയാദ് മുൻസിപ്പാലിറ്റി അനുമതി നൽകിയത്.

Read Also: ബി.എസ്.എഫില്‍ കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ഒഴിവ്: അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28

ഏതെങ്കിലും ജോലികളിൽ ഏർപ്പെടുന്ന, വാണിജ്യ സ്റ്റോർ ഉള്ള വ്യക്തികൾക്ക് അവരുടെ ഉടമസ്ഥതയിലുള്ള ഓരോ വാഹനത്തിനും ഇതിനായി പെർമിറ്റ് നേടാനാണ് അനുമതിയുള്ളത്. പ്രത്യേക നിബന്ധനകളോടെ ഈ ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് എടുക്കാനും അനുവാദം നൽകിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടേയും സ്ഥല ഉടമയുടേയും പ്രത്യേക അനുമതിയോടെ മാത്രമേ ഗുണഭോക്താവിന്റെ അടുത്തെത്തി സേവനങ്ങൾ പ്രദാനം ചെയ്യാൻ കഴിയൂ.

Read Also: ശ്രീലങ്കയ്ക്ക് 2.4 ബില്യൺ ഡോളർ ധനസഹായം നൽകും : കടക്കെണിയിൽ നിന്നും ശ്രീലങ്ക രക്ഷപ്പെടണമെന്ന് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button