Latest NewsNewsIndia

ഉയരം കുറഞ്ഞോയെന്നു സംശയം; എവറസ്റ്റിന്റെ അളവെടുക്കുന്നു

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ മൗണ്ട് എവറസ്റ്റിന്റെ ഉയരമളക്കാന്‍ സര്‍വ്വേ ഓഫ് ഇന്ത്യ തയാറെടുക്കുന്നു.

2015ല്‍ നേപ്പാളിലുണ്ടായ ഭൂചലനത്തിനു ശേഷമാണ് അളവെടുക്കാനുള്ള തീരുമാനമുണ്ടായതെന്ന് സര്‍വ്വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ എം.സ്റ്റാലിന്‍ പറഞ്ഞു. 1856ല്‍ കണക്കാക്കിയതു പ്രകാരം 29,028 അടിയാണ് എവറസ്റ്റിന്റെ ഉയരം. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പുണ്ടായ ഭൂചനം എവറസ്റ്റിനെയും ബാധിച്ചിരിക്കാമെന്നും ഉയരത്തില്‍ വ്യത്യാസമുണ്ടായിട്ടുണ്ടാകുമെന്നും സംശയമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വീണ്ടും അളവെടുക്കാനുള്ള തീരുമാനം.

നാഷണല്‍ അര്‍ബന്‍ ഇന്‍ഫര്‍മേഷന്‍ പദ്ധതിപ്രകാരം ഇന്ത്യയിലെ 130 നഗരങ്ങളുടെ ഭൂപടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും എം.സ്റ്റാലിന്‍ പറഞ്ഞു. ഇവ പൊതു ജനങ്ങള്‍ക്ക് ലഭ്യമാണ്. NUIS എന്ന വെബ് പോര്‍ട്ടല്‍ വഴി ആധാര്‍ നമ്പറുപയോഗിച്ച് ആര്‍ക്കു വേണമെങ്കിലും മാപ്പിന്റെ പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button