
മലപ്പുറം: മലപ്പുറത്ത് ട്രക്കിംഗിനിടെ മലയിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസിം അജ്ഞൽ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ഇവരെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് ഇരുവരേയും താഴെയെത്തിച്ചത്.
കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിയ്ക്കൽ സ്വദേശികളായ മൂന്നു പേർ ചേർന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ട്രക്കിങ്ങിനു പോയത്. വൈകുന്നേരത്താണ് കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾഭാഗത്തുള്ള കൂമ്പൻ മലയിൽ കുടുങ്ങിയത്.
വൈകുന്നേരത്തെ ശക്തമായ മഴയിൽ ചോലകൾ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്.
Post Your Comments