Latest NewsIndiaNews

ലോക്ഡൗണ്‍ ഇന്ത്യയ്ക്ക് നല്‍കിയത് ശുദ്ധമായ പ്രകൃതിയെ : വര്‍ഷങ്ങള്‍ക്കു ശേഷം ദൃശ്യമായത് മഞ്ഞ് മൂടിയ അത്ഭുതത്തെ

പാറ്റ്‌ന: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇന്ത്യയ്ക്ക് നല്‍കിയത് ശുദ്ധമായ പ്രകൃതിയെ. വര്‍ഷങ്ങള്‍ക്കു ശേഷം ദൃശ്യമായത് മഞ്ഞ് മൂടിയ അത്ഭുതത്തെ. പ്രകൃതിയില്‍ വന്ന മാറ്റങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷമാകുന്നു. മലിനമായിരുന്ന നദികളില്‍ തെളിവെള്ളം നിറയുന്നു, ശ്വാസം മുട്ടിക്കുന്ന വിഷപ്പുകകള്‍ നിറഞ്ഞിരുന്ന അന്തരീക്ഷത്തില്‍ ഇപ്പോള്‍ ഉള്ളത് ശുദ്ധവായു.. അങ്ങനെ പ്രകൃതിയുടെ മാറ്റങ്ങള്‍ വലുതാണ്.

Read Also : ലോക്ക് ഡൗൺ അനുഗ്രഹമായത് പ്രകൃതിക്ക്; ബദ്രിനാഥിൽ ആയിരക്കണക്കിന് ബ്രഹ്മ കമലം വിരിഞ്ഞു; അത്ഭുത കാഴ്‌ച (വീഡിയോ)

ഇതില്‍ ഏറ്റവും മനോഹരമായ കാഴ്ച ദശാബ്ദങ്ങള്‍ക്ക് ശേഷം ബിഹാറിലെ ഗ്രാമങ്ങളില്‍ നിന്ന് ഹിമാലയം കാണാനായി എന്നതാണ്. സിംഗ്വാഹിനി ഗ്രാമത്തില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ എടുത്ത മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയന്‍ മലനിരകളുടെ, ബിഹാറിലെ ഗ്രാമത്തില്‍ നിന്നുള്ള കാഴ്ച ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. സിഗ്വാഹിനിയിലെ ഗ്രാമപഞ്ചായത്ത് മുഖ്യ റിതു ജൈസ്വാല്‍ ആണ് ചിത്രം ട്വീറ്റ് ചെയ്തത്.

തന്റെ ഗ്രാമത്തില്‍ നിന്ന് താന്‍ ആദ്യമായാണ് എവറസ്റ്റ് കാണുന്നതെന്നും ജൈസ്വാല്‍ കുറിച്ചു. പ്രകൃതി തെളിഞ്ഞതോടെ സിഗ്വാഹിനിയിലെ വീടുകളിലെ മട്ടുപ്പാവില്‍ നിന്ന് ഇപ്പോള്‍ എവറസ്റ്റ് കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button