അബുദാബി•സെക്കന്‍ഡില്‍ 24 ജിബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന അതിവേഗ 5 ജി ഡാറ്റ സേവനം അവതരിപ്പിക്കാനൊരുങ്ങി യു.എ.ഇ ദേശീയ ടെലികോം കമ്പനിയായ എത്തിസലാത്ത്. അഞ്ചാംതലമുറ ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് എത്തിസലാത്ത് വിജയകരമായി പരീക്ഷിച്ചു. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് 5 ജി നെറ്റ്‍വര്‍ക്കിന്‍റെ ലഭ്യത വിജയകരമായി പരീക്ഷിക്കുന്നത്.
കമ്പനിയുടെ അബുദാബിയിലെ ആസ്ഥാനത്തായിരുന്നു പരീക്ഷണം. സാങ്കേതികവിദ്യാ ദാതാക്കളായ എറിക്സനുമായി ചേര്‍ന്നാണ് 5 ജി നെറ്റ്‍വര്‍ക്കിന്‍റെ വാതില്‍പുറ ലഭ്യതയും വേഗതയും പരീക്ഷിച്ചത്. നിലവിലെ 4G നെറ്റ്‍വര്‍ക്കിനേക്കാള്‍ 20 ഇരട്ടിവേഗതയുള്ള പ്രകടനമാണ് രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. 24 ജിബിപിസ് ഇന്‍റര്‍നെറ്റ് വേഗതക്കൊപ്പം ഡാറ്റകൈമാറ്റത്തിലെ കാലതാമസത്തില്‍ 4ജിയേക്കാള്‍ പകുതിയില്‍ കൂടുതല്‍ കുറവും കൈവരിക്കാനായതായി ഇത്തിസലാത്ത് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Post Your Comments