തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം.എം.മണിക്കെതിരെ യു.ഡി.എഫ് നിയമനടപടിക്ക് ഒരുങ്ങുന്നു.മണിക്കെതിരെ കോടതിയെ സമീപിക്കാൻ ഇന്ന് ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു.അതേ സമയം നിയമസഭയില്‍ എം.എം. മണിക്കെതിരായ യു.ഡി.എഫ് ബഹിഷ്കരണം തുടരുകയാണ്. പ്രതിപക്ഷം മണിക്കെതിരെയുള്ള ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് ഇന്നും സഭയിലെത്തിയത്.
മണിയോട് ചോദ്യങ്ങള്‍ ചോദിക്കില്ലെന്നും സംസാരിക്കാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.സഭാ നടപടികള്‍ തടസപ്പെടുത്താതെ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തരവേള തടസപ്പെടുത്തി.മണി രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ശക്തമായ പ്രതിഷേധത്തിലൂടെ മണിയെ പുറത്താക്കുന്നതിനാണ് പ്രതിപക്ഷ ശ്രമം.
Post Your Comments