NewsGulf

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കുവൈറ്റ് സെൻട്രൽ ബാങ്ക് തീരുമാനം ഇങ്ങനെ

കുവൈറ്റ്: വിദേശികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തെ അംഗീകരിക്കുന്നില്ലെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക്. വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന വാദം അപ്രായോഗികമാണെന്ന് ധനമന്ത്രി അനസ് അല്‍ സാലെയ്ക്ക് അയച്ച കത്തില്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഡോ. മുഹമ്മദ് അല്‍ ഹാഷല്‍ വ്യക്തമാക്കി. വിദേശികളുടെ ധന ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന ആവശ്യത്തോട് അനുകൂലിക്കുന്നില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

ടാക്‌സ് നൽകുന്നത് ഒഴിവാക്കാൻ ആളുകൾ മറ്റുപല മാർഗങ്ങൾ തേടുമെന്നും മണി എക്‌സ്ചേഞ്ചിങ് ഓഫീസുകൾ വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം അനധികൃതമായി പണമയക്കുന്നതു തടയുന്നതിന് ആഭ്യന്തരമന്ത്രാലയം നടപടി സ്വീകരിച്ച് വരികയാണെന്നും കത്തിൽ പറയുന്നുണ്ട്. 2015-ല്‍ വിദേശികള്‍ 4.492 ബില്യണ്‍ കുവൈറ്റ് ദിനാറാണ് മറ്റു രാജ്യങ്ങളിലേക്കയച്ചത്. 2016-ല്‍ 4.566 ബില്യനായി ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button