ജിദ്ദ: യുവതി യുവാക്കളുടെ തൊഴിലില്ലായ്‌മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സൗദി തൊഴില്‍ മന്ത്രാലയം അംഗപരിമിതർക്കായി 35,250 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. പദ്ധതി പ്രകാരം 2020നുള്ളില്‍ ഒരുലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വനിതകൾക്കായിരിക്കും കൂടുതൽ അവസരമൊരുക്കുക.
അതേസമയം സ്വന്തം വീടുകളിലിരുന്ന് ജോലിയിലേര്‍പ്പെടുന്ന പദ്ധതിയായ അംഗപരിമിത നിതാഖാത്ത് പദ്ധതി അനുസരിച്ച് ഒരു സ്ഥാപനത്തിന് അംഗപരിമിതരായ എത്ര സ്വദേശി ജീവനക്കാരെ വേണമെങ്കിലും നിയമിക്കാമെന്ന് സൗദി തൊഴില്‍ മന്ത്രാലയവക്താവ് അബാല്‍ഖൈല്‍ അറിയിച്ചു.
Post Your Comments