Latest NewsKerala

ചോദ്യത്തിന് മറുപടി നല്‍കിയില്ല: ഊമയായ അപസ്മാര രോഗിക്ക് ക്രൂര മര്‍ദ്ദനം

കൊല്ലം: അപസ്മാര രോഗിയും സംസാരശേഷിയുമില്ലാത്ത ആള്‍ക്ക് നിരവധി കേസില്‍ പ്രതിയായ ആളുടെ മര്‍ദ്ദനം. കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചല്‍ കൈപ്പള്ളി സ്വദേശി അശോകനാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ 90 ശതമാനവും വികലാംഗനുമാണ്. സന്തോഷ് എന്നയാളാണ് അശോകനെ വീട്ടിലെത്തി ക്രൂരമായി മര്‍ദ്ദിച്ചത്.

ജൂണ്‍ 27നായിരുന്നു സംഭവം. അശോകന്റെ ചേട്ടനെ തേടിയാണ് സന്തോഷ് വീട്ടിലെത്തിയത്. ചേട്ടന്‍ വിടെയാണെന്ന് സന്തോഷ് ചോദിച്ചപ്പോള്‍ സംസാരശേഷിയില്ലാത്തതിനാല്‍ അശോകന് മറുപടി പറയാനായില്ല. തുടര്‍ന്ന് സന്തോഷ് അശോകനെ കമ്പി വടിയെടുത്ത തലയ്ക്കടിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

അശോകന്റെ ബന്ധുക്കള്‍ സന്തോഷനെതിരെ അഞ്ചല്‍ പരാതി നല്‍കിയില്ലെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആരോപണമുണ്. പോലീസ് പ്രതിയെ സംരക്ഷിക്കുവാന്‍ ശ്രമിക്കുകയാണെന്നും പുനലൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയിരിക്കുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button