ജിദ്ദ : നാട്ടിൽ പോകാനിരിക്കെ മലയാളി യുവാവ് സൗദിയിൽ മരിച്ചു. ജിദ്ദയിൽ നാലു വർഷമായി ജോലി ചെയ്യുകയായിരുന്ന വൈലത്തൂർ ഇട്ടിലാക്കൽ അരീക്കാട് നിരപ്പ് സ്വദേശി ബിയ്യാത്തിയിൽ ആസിഫ് (25) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. അവിവാഹിതനാണ്.
ബിയ്യാതിയിൽ മുഹമ്മദ് എന്ന ബാപ്പുവിന്റെ മകനാണ്. മാതാവ്: സുബൈദ. സഹോദരങ്ങൾ : ആഷിഖ്, ഷംലിയ, ഷഫീഖത്ത്, ഷംസീറ
Post Your Comments