ജിദ്ദ : സൗദി അറേബ്യയിൽ വൻ തീപിടിത്തം. മക്കയെയും മദീനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ റെയിൽപാതയിലെ ജിദ്ദ സ്റ്റേഷനില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30നാണു തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ ഒട്ടേറെ യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ ശ്രമിച്ചാണു തീയണച്ചത്. ആളപായമില്ലെന്ന് അഗ്നിശമന സേന അറിയിച്ചു. വൻ നാശനഷ്ടം കണക്കാക്കുന്നു.
2018 സെപ്റ്റംബറിലാണ് പുണ്യനഗരങ്ങളെ ബന്ധിപ്പിച്ച് 50,000 കോടി രൂപ ചെലവിൽ സജ്ജമാക്കിയ റെയിൽ പാത നിർമിച്ചത്. സൗദിയിലെ മക്ക, ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, റാബിഗ്, മദീന എന്നിവയെ ബന്ധിപ്പിച്ചുള്ളതാണ് ഹറമൈൻ സർവീസ്.
Post Your Comments