ലഖ്‌നൗ: യുപിയില്‍ ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് 50,000 രൂപയുടെ ബോണ്ട് നല്‍കാനുള്ള പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെണ്‍കുട്ടി വളര്‍ന്നുവരുന്നതിനനുസരിച്ച് രക്ഷിതാക്കള്‍ക്ക് പണം ലഭിച്ചുകൊണ്ടിരിക്കും.
കുട്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മൂവായിരം രൂപയും എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അയ്യായിരം രൂപയും പത്തില്‍ പഠിക്കുമ്പോള്‍ ഏഴായിരം രൂപയും പ്ലസ് ടുവിന് പഠിക്കുമ്പോള്‍ 8,000 രൂപയും രക്ഷിതാവിന് ലഭിക്കും.
21 വയസാകുമ്പോഴേക്കും രണ്ട് ലക്ഷം രൂപയാണ് ലഭിക്കുക. – ക്യാബിനറ്റ് മന്ത്രി ശ്രീകാന്ത് ശര്‍മ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കും വാര്‍ഷീക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഭാഗ്യ ലക്ഷ്മി യോജന എന്നാണ് പദ്ധതിയുടെ പേര്.
Post Your Comments