നെയില്‍ പോളിഷ് വിരലുകള്‍ക്ക് ഭംഗി കൂട്ടാന്‍ മാത്രമല്ല ഉപയോഗിക്കുന്നത്. അതിനു മറ്റ് ചില ഉപയോഗങ്ങള്‍ കൂടിയുണ്ട്. മസാലക്കൂട്ടുകളുടെ പേരുകൾ നമ്മൾ അതാത് ബോട്ടിലുകളിലും രേഖപ്പെടുത്തി വയ്ക്കാറുണ്ട്. ഈ രേഖപ്പെടുത്തിയത് വെള്ളം നനഞ്ഞു ചീത്തയായിപ്പോകാതിരിക്കാൻ അൽപം നെയിൽ പോളിഷ് പുരട്ടിയാൽ മതി .
നമുക്കെല്ലാം ഫാൻസി ആഭരണങ്ങൾ ഇഷ്ടമാണ്. എന്നാൽ ചിലരുടെ ത്വക്കിൽ അവ പ്രശ്നമുണ്ടാക്കും. പച്ച ഫാൻസി മോതിരമോ മാലയോ അണിഞ്ഞശേഷം അവരുടെ ചർമ്മത്തിൽ നോക്കൂ ,അവിടെ പച്ച നിറം കാണാം .പോളിഷ് വച്ച് ഒരിക്കൽ കൂടി പുരട്ടിക്കഴിഞ്ഞാൽ പോളിഷ് ആയിരിക്കും നിങ്ങളുടെ ചർമ്മത്തോട് ചേർന്നിരിക്കുന്നത്. അതിനാൽ ഫാൻസി ആഭരണങ്ങളിൽ പോളിഷ് പുരട്ടിയാൽ അതിലെ നിറം നിങ്ങളുടെ ചർമ്മത്തിൽ പറ്റാതെ ഇരിക്കും .
അതുപോലെ നിങ്ങളുടെ താക്കോൽ കൂട്ടം. വീടിന്റേതും അലമാരയുടേതുമെല്ലാം ഒരുപോലെ അല്ലെ. പല നിറത്തിലുള്ള നെയിൽ പോളിഷുകൾ ഓരോന്നിലും പുരട്ടൂ ,നിങ്ങൾക്കവ എളുപ്പത്തിൽ തിരിച്ചറിയാനാകും .
നിങ്ങളുടെ ബെൽറ്റിന്റെ കൊളുത്തു തുരുമ്പുപിടിക്കാതിരിക്കാൻ അതിലും ഒരു തവണ നെയിൽ പോളിഷ് പുരട്ടിയാണ് മതി. ചിലപ്പോൾ നിങ്ങളുടെ വസ്ത്രം തടിയിലോ ,ഫർണിച്ചറിലോ മറ്റോ തട്ടി ഉലഞ്ഞുപോകാറുണ്ട് .അവിടെ ഒന്നോ രണ്ടോ തവണ നെയിൽ പോളിഷ് പുരട്ടി നോക്കൂ .അവിടെ നല്ല മൃദുലമായിരിക്കുന്നത് കാണാം .
ലെഗിൻസ് വാങ്ങി വീട്ടിൽ കൊണ്ടുവന്നു നോക്കുമ്പോൾ ചിലപ്പോൾ ചെറിയ തുളകൾ കാണാറുണ്ട്. നെയിൽ പോളിഷ് അവിടെ പുരട്ടി നോക്കൂ .തുണി കൂടുതൽ വലിഞ്ഞു തുളകൾ വലുതാകാതെ പോളിഷ് സംരക്ഷിക്കും. അവിചാരിത സമയത്തു നിങ്ങളുടെ ബൗസിലെ ബട്ടൻസ് പൊട്ടിപോകാറില്ലേ ?.അവിടെ അൽപം നെയിൽ പോളിഷ് പുരട്ടി അതിനെ സൂക്ഷിക്കാവുന്നതാണ് .
ഒരു കവർ സീൽ ചെയ്യണമെന്ന് വിചാരിക്കുക .ഗ്ലൂ സ്റ്റിക് കിട്ടിയില്ല അൽപം നെയിൽ പോളിഷ് കവറിന്റെ അരികുകളിൽ പുരട്ടി ഒട്ടിക്കാവുന്നതാണ്. ഷൂലേസിന്റെ അറ്റം ചിലപ്പോൾ പൊട്ടിയിരിക്കും. അവിടെ അല്പം നെയിൽ പോളിഷ് പുരട്ടുകയോ ഉരുക്കുകയോ ചെയ്യുക. പല നിറത്തിലുള്ള നെയിൽ പോളിഷുകൾ പുരട്ടുന്നത് രസകരമായിരിക്കും.
Post Your Comments