ജയ്പൂര്‍: വിവാഹചടങ്ങിനിടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണായിരുന്നു അപകടം. സംഭവത്തില്‍ 15പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ഭാരത്പുറില്‍ രാത്രിയിലാണ് അപകടം നടന്നത്.
പിധി വില്ലേജിലെ ഭാട്ട് ചടങ്ങിനിടെയാണ് സംഭവം. നിരവധി പേര്‍ പങ്കെടുത്ത ചടങ്ങായിരുന്നു. ഒട്ടേറെ പേര്‍ ഇരുന്നുകൊണ്ട് ചടങ്ങ് കാണുന്ന അവസരത്തിലാണ് പെട്ടെന്ന് മേല്‍ക്കൂര പൊട്ടിവീണത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ചവരില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്നു.
Post Your Comments