ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ബിജെപിയലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. വെള്ളിയാഴ്ച കോണ്‍ഗ്രസ് വിട്ട് നാല് എംഎല്‍എമാര്‍ ബിജെപിയിലെത്തി. മുന്‍പ് രണ്ട് പേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നാലുപേര്‍കൂടി എത്തിയത്.
എംഎല്‍എമാരായ വൈ. സുര്‍ചന്ദ്ര, ഗംതഗ് ഹോകിപ്, ഒ. ലുഹോയ്, എസ്. ബീര എന്നിവരാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്. ടി. ശ്യാംകുമാര്‍, ജിന്‍സുവാന്‍ഹോ എന്നിവരാണ് നേരത്തെ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാരെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് അനുമോദിച്ചു.
60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 28 സീറ്റുകള്‍ നേടിയെങ്കിലും 21 സീറ്റുണ്ടായിരുന്ന ബിജെപിയാണ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ചെറുകക്ഷികള്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ എന്‍. ബിരേന്‍ സിംഗ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്.
Post Your Comments