ലക്‌നൗ: ഉത്തര്‍പ്രദേശ് പോലീസില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി യോഗി ആദിത്യനാഥ്. 50ലേറം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. പുതിയ നിയമങ്ങളും ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
41 ജില്ലാ പോലീസ് മേധാവികളെയുള്‍പ്പടെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്ഥലം മാറ്റിയിരിക്കുന്നത്. പോലീസ് വകുപ്പില്‍, സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിച്ചുപണികളിലൊന്നാണ് യോഗി സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നാണ് സൂചന.
ബിജെപി പ്രവര്‍ത്തര്‍ക്കെതിരെ നടപടിയെടുത്തവരെയും സമാജ്വാദി പാര്‍ട്ടിയോട് കൂറു പുലര്‍ത്തിയിരുന്നതുമായ പോലീസ് ഉദ്യോഗസ്ഥരാണ് സ്ഥലം മാറ്റപ്പെട്ടതില്‍ ഏറെയുമെന്ന് ഇതിനോടകം തന്നെ ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
Post Your Comments